മഞ്ഞുമലയുടെ തുമ്പ്
എന്നൊരു പ്രയോഗം ഇംഗ്ലീഷ് ഭാഷയില്‍ ഉണ്ട്...ഏതാണ്ട് സമാനമായ ഒരു അനുഭവം ആയിരുന്നു
സംഗീത ശ്രീനിവാസന്‍റെ “അപരകാന്തി” വായിച്ചപ്പോള്‍ ലഭിച്ചത് . ഭ്രാന്തിന്‍റെ അടരുകള്‍ - ഈ കൃതിയെ ചുരുങ്ങിയ വാക്കുകളില്‍
അങ്ങനെ വിശേഷിപ്പിക്കാന്‍ തോന്നുന്നു. ഭ്രാന്തിനെ അതിന്‍റെ ആഴത്തില്‍ അറിഞ്ഞ / അനുഭവേദ്യമാക്കിയ
മലയാള കൃതികള്‍ കുറവാണ്. നാറാണത്ത് ഭ്രാന്തന്‍
തുടങ്ങി ഏതാണ്ട് ഒരുപാട് കഥാപാത്രങ്ങള്‍ ഈ വഴിയില്‍ നടന്നിട്ടുണ്ടെങ്കിലും വളരെ
ഉപരിപ്ലവമായി മാത്രമാണ് ഭ്രാന്ത് എന്ന പ്രതിഭാസത്തെയും, അതിന്‍റെ ജീവിത
ചുറ്റുപാടുകളെയും , അതിലേക്കു നയിക്കുന്ന സാമൂഹ്യ സാഹചര്യങ്ങളെയും മലയാളി
വായിച്ചിട്ടുള്ളതും കണ്ടിട്ടുള്ളതും. പലപ്പോഴും ജനകീയ കലാരൂപങ്ങളില്‍ കഥാകഥനത്തിനെ
ഹാസ്യവല്ക്കരിക്കാനും, അതിനാടകീയത കൊണ്ടുവരാനുമുള്ള ഒരു ഉപാധി മാത്രമായി ഭ്രാന്ത് ലളിതവല്ക്കരിക്കപ്പെട്ടു.
ഭ്രാന്തിന്റെ അടിത്തട്ടുകള്‍, അതിന്‍റെ വേറിട്ട തലങ്ങള്‍, കാല്‍പനിക ഭാവങ്ങള്‍,
സാമൂഹിക സമസ്യകള്‍ ഇവയിലേക്കു ഒന്നും എത്താതെ, ഭ്രാന്തന്‍ അല്ലെങ്കില്‍ ഭ്രാന്തി ദൈനംദിന
ജീവിതത്തില്‍ ശ്രിഷ്ടിക്കുന്ന അനുരണനങ്ങള്‍ ഏതാനും കോണുകളില്‍ നിന്നും മാത്രം നോക്കി
കാണുകയാണ് ഇതുവരെ നമ്മള്‍ അറിഞ്ഞ ഭ്രാന്ത്. ഓഷോ, ജിദ്ദു തുടങ്ങി, വേറൊരു തലത്തില്‍ നിന്ന് ഭ്രാന്തിനെ നിര്‍വചിക്കാന്‍
മുതിര്‍ന്നവര്‍ എല്ലാം തന്നെ, അതിനെ ദാര്‍ശനികമായി
മാത്രം സമീപിച്ചവര്‍ ആയിരുന്നു.
“നാമെല്ലാം
ഭ്രാന്തരായി ജനിക്കുന്നു ..ചിലര്‍ അങ്ങനെ തന്നെ തുടരുന്നു”, വെയിറ്റിംഗ്ഗ് ഫോര്‍
ഗോദോയില്‍ Samuel Becket കുറിച്ച
വരികള്‍ ആണ് ഇത് . ഈ അര്‍ഥത്തില്‍ നമ്മളില്‍ എല്ലാം ഭ്രാന്തിന്‍റെ ഏറ്റകുറച്ചിലുകള്‍
അടങ്ങിയിരിക്കുന്നു. ഏതു സാഹചര്യത്തില്‍ എങ്ങനെ നമ്മള്‍ അതിനോട് പ്രതികരിക്കുന്നു
അഥവാ സഹകരിക്കുന്നു എന്നത് മാത്രം ആണ്, ഭ്രാന്തനായ
ഞാനും ഭ്രാന്തനല്ലാത്ത ഞാനും തമ്മിലുള്ള വെത്യാസം. യാഥാര്‍ഥ്യങ്ങളുടെ ലോകത്ത്
നിന്നും ബന്ധം വിഛെദിക്കപ്പെട്ട മാനസിക അവസ്ഥയെ പരാമര്‍ശിക്കപ്പെടുന്നത് സൈക്കൊസിസ്
എന്ന പേരിലാണ്. ഇതിനെ പൊതുവില്‍ ഭ്രാന്തിന്‍റെ ലക്ഷണമായി കരുതിപ്പോരുകയും
ചെയ്യുന്നു. മെഡിക്കല്‍ ഭാഷയില്‍ സമീപിക്കുമ്പോള്‍ ഏറെ ന്യായീകരണങ്ങള്‍ ഉള്ള ഈ വിവക്ഷയില്‍ , പക്ഷെ മറ്റേതൊരു കോണില്‍
നിന്നും നോക്കിയാലും വലിയ കുഴപ്പം പിടിച്ച ചില ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു എന്ന്
കാണാം. എന്താണ് യാഥാര്‍ഥ്യം ? ജോര്‍ജ് ഓര്‍വെല്‍ അദ്ദേഹത്തിന്റെ ഏറെ പ്രശസ്തമായ “1984” ഇങ്ങനെ കുറിക്കുന്നു, “Perhaps a lunatic was simply a minority of one.
At one time it had been a sign of madness to believe that the Earth goes round
the Sun; today, to believe the past is inalterable. He might be alone in
holding that belief, and if alone, then a lunatic. But the thought of being a
lunatic did not greatly trouble him; the horror was that he might also be
wrong.” അത് കൊണ്ട്തന്നെ, ഞാന്‍ കാണുന്നതാണ് യാഥാര്‍ഥ്യം എന്ന് ശഠിക്കുക തീരെ
വയ്യ. അല്ലെങ്കില്‍ എല്ലാവരും എന്ത് കാണുന്നുവോ അത് അവനവന്റെ യാഥാര്‍ഥ്യം എന്ന്
അങ്ങീകരിക്കേണ്ടി വരും. അങ്ങെനെ വരുമ്പോള്‍ ആര്‍ക്കും യാഥാര്‍ഥ്യങ്ങളുടെ ലോകത്ത് നിന്നും ബന്ധം വിഛെദിക്കപ്പെട്ട
മാനസിക അവസ്ഥ എന്നൊന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍
ഒന്നുകില്‍ എല്ലാവര്‍ക്കും ഭ്രാന്ത് അല്ലെങ്കില്‍ ആര്‍ക്കും ഭ്രാന്ത് ഇല്ല. ഇതില്‍ എല്ലാവര്‍ക്കും ഭ്രാന്ത്
എന്ന കല്‍പ്പന വികസിപ്പിക്കുകയാണ് സംഗീത ശ്രീനിവാസന്‍ തന്‍റെ അപരകാന്തി എന്ന
നോവലില്‍ ചെയ്തിട്ടുള്ളത്. ഈ ഒരു കോണില്‍ നിന്നും സമീപിക്കുമ്പോള്‍ പുസ്തകം ഇത്
വരെയുള്ള സമീപനങ്ങളില്‍ നിന്നും തികച്ചും പുതുമ പുലര്‍ത്തുന്നു. ഒരു ചെറുപ്പക്കാരന്‍
തന്‍റെ ജീവിതത്തെ നോക്കികാണുന്നതും, ബാക്കി സമൂഹം അവനെ നോക്കി കാണുന്നതും ആണ്
നോവലിന്റെ വണ്‍ ലൈനര്‍. അതിന് അപ്പുറം, ഈ രണ്ടു കാഴ്ചകളിലെക്കും നയിക്കുന്ന
സാമൂഹിക യാധാര്‍ധ്യങ്ങള്‍ ആണ് കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നത്.
പുറത്തു നിന്നുള്ള
ഇതൊരു ആക്രമണത്തിനെയും പ്രതിരോധിക്കുക എന്നത്, മനുഷ്യന്‍റെ സാമൂഹികവും ജൈവികവുമായ
ഒരു പ്രത്യേകത ആണ്, ഇത് സമൂഹത്തിനും ശരീരത്തിനും എന്നത് പോലെ മനസിനും ബാധകമാണ്.
ഇത് കൊണ്ടാണ്, മുറിവ് ഉണങ്ങുന്നതു പോലെയാണ് മറവിയും എന്ന് നാം പറയുന്നത്. അങ്ങനെ
ഒരു പ്രതിരോധ രൂപമാണ് ഭ്രാന്തും. idiotic, crazy, insane, lunatic, mad എന്നൊക്കെ നാം പല
പേരില്‍ , പല വേളയില്‍ വിളിക്കുന്നു എങ്കിലും അടിസ്ഥാനപരമായി ഇവ എല്ലാം മനസിന്‍റെ reaction patterns ആണ്,
പ്രതികരണത്തിന്റെ സ്വഭാവവും സാഹചര്യങ്ങളെയും അടിസ്ഥാനപ്പെടുത്തി നാം അവയെ വെവ്വേറെ
അടയാളപ്പെടുത്തുന്നു എന്ന് മാത്രം. ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളില്‍ എങ്ങനെയാണ്,
എന്തിനെയാണ് നാം പ്രതിരോധിക്കാന്‍
ശ്രമിക്കുന്നത് എന്നുള്ളത് അനുസരിച്ച് നമ്മുടെ ഓരോരൂത്തരുടേയും ഭ്രാന്തും, നടേ
പറഞ്ഞ ഏതെങ്കിലും ഒക്കെ ഗണങ്ങളില്‍ ഉള്‍പ്പെടുത്താം.
José Enrique Rodó എന്ന ലാറ്റിന്‍ അമേരിക്കന്‍ കവിയുടെ വളരെ പ്രശസ്തമായ ഒരു നിരീക്ഷണം “a
man is many men” ഇവിടെ തികച്ചും
പ്രസക്തമാണ്. നാമെല്ലാം ഒരു വ്യക്തി എന്ന നിലയില്‍ പല വ്യക്തിത്വങ്ങള്‍ പേറുന്നവരാണ്.
അതില്‍ തന്നെ, പല വ്യക്തിത്വങ്ങളില്‍ പല നിറങ്ങളില്‍, പല രുചികളില്‍, പല അളവില്‍ ,
ഭ്രാന്തും പേറുന്നവര്‍. അതിലൊരു ഭ്രാന്തിന്‍റെ രുചി അതാണ് “അപരകാന്തി”
അനുഭവിപ്പിക്കുന്നത്.
No comments:
Post a Comment